Advertisement

Visuals Of Maoists Undergoing Armed Training | അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ക്ക്

Visuals Of Maoists Undergoing Armed Training | അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ക്ക് 1. അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിലെ വെടിവയ്പ്പിനിടെ രക്ഷപ്പെട്ട ചത്തീസ്ഗഡ് സ്വദേശിയായ ദീപക്ക് എന്ന മറ്റു മാവോയിസ്റ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ് . മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സ്ഥലത്തെ ടെന്റില്‍ നിന്നു കണ്ടെത്തിയ പെന്‍ഡ്രൈവില്‍ നിന്ന് ആണ് ദൃശ്യങ്ങള്‍. ദൃശ്യങ്ങള്‍ പകര്‍ത്തി പെന്‍ഡ്രൈവില്‍ സൂക്ഷിച്ചത് മാവോയിസ്റ്റു സംഘമാണ്. തോക്കുപയോഗിച്ച് ശത്രുവിനെ നേരിടാനുളള പ്രത്യേക പരിശീനമാണ് ചത്തീസ്ഗഡിലെ ദണ്ഡകാരുണ്യ ദളത്തില്‍ നിന്നെത്തിയ ദീപക് നല്‍കുന്നത്. വെടിവയ്പ്പിനിടെ മഞ്ചിക്കണ്ടിയില്‍ നിന്ന് വലിയ ചെറുത്തു നില്‍പ്പില്ലാതെ ദീപക് രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. ദീപക്കിനും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും വേണ്ടി വനത്തില്‍ രണ്ടു ദിവസം കൂടി തിരച്ചില്‍ നടത്തിയിരുന്നു.
2. കോഴിക്കോട് പന്തീരങ്കാവില്‍ വിദ്യാര്‍ത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത കേസിലെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. സി.പി.എം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ് , താഹ ഫസല്‍ എന്നിവരുടെ ജാമ്യ ഹര്‍ജിയിലാണ് വിധി പറയുക. കേസില്‍ പിടിച്ചെടുത്ത തെളിവുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും ഇരുവരില്‍ നിന്നും പിടിച്ചെടുത്തിട്ടില്ല എന്നും ജാമ്യം അനുവദിക്കണം എന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ യു.എ.പി.എ വകുപ്പുകള്‍ ചുമത്തിയത് തെളിവുകളോടെ ആണെന്ന് ആയിരുന്നു പ്രോസിക്യൂഷന്‍ വാദം. ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക.
3. അതേസമയം കേസില്‍ യു.എ.പി.എ പിന്‍വലിക്കില്ല എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. അലന്‍ ഷുഹൈബിന്റേയും താഹയുടേയും ജാമ്യാപേക്ഷയില്‍ പൊലീസ് പുതിയ റിപ്പോര്‍ട്ടും നല്‍കില്ല. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് വന്ന ശേഷമേ പൊലീസ് പുതിയ റിപ്പോര്‍ട്ട് നല്‍കൂ. അതിനിടെ, പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്നും നേതാക്കള്‍ കൂടെയുണ്ടെന്നും യു.എ.പി.എ ചുമത്തി അറസ്റ്റിലായ വിദ്യാര്‍ഥി താഹ ഫസലിന്റെ സഹോദരന്‍ ഇജാസ് പറഞ്ഞു
4. സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയത് ശരിവച്ച നടപടിക്ക് എതിരെ വത്തിക്കാന് വീണ്ടും അപ്പീലുമായി സിസ്റ്റര്‍ ലൂസി കളപ്പുര. സഭാ ചട്ടങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചിട്ടില്ല. തന്റെ ഭാഗം പറയാന്‍ അവസരം ലഭിച്ചിട്ടില്ല. തന്റെ നിലപാട് സഭ അറിയണം. കാര്‍ വാങ്ങിയതും ഡ്രൈവിംഗ് ലൈസന്‍സ് എടുത്തതും കവിത എഴുതിയതും തെറ്റായി കരുതാന്‍ വിശ്വാസം അനുവദിക്കില്ലെന്നും സിസ്റ്റര്‍ ലൂസി. പഴഞ്ചന്‍ വ്യവസ്ഥകളും കടുംപിടിത്തങ്ങളും ഒഴിവാക്കി സഭ കാലത്തിന് അനുസരിച്ച് മാറേണ്ട സമയം അതിക്രമിച്ചെന്ന് സിസ്റ്റര്‍ ലൂസി ചൂണ്ടിക്കാട്ടുന്നു
5. ഭൂമി കുംഭകോണവും മാനഭംഗ കേസുകളിലും കത്തോലിക്കാ സഭാ അധികൃതര്‍ പ്രതികളാകുന്നത് കേരളത്തില്‍ സഭയുടെ പ്രതിച്ഛായക്ക് തിരിച്ചടിയുണ്ടാക്കും. ഇത് വിശ്വാസികളെ സഭയില്‍ നിന്ന് അകറ്റും. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ച കന്യാസ്ത്രീക്ക് നീതി ലഭിക്കാന്‍ വൈകുന്നത് അനീതിയാണെന്ന് സിസ്റ്റര്‍ ലൂസി പറയുന്നു. എഫ്.സി.സിയുടെ ഭാഗമായി തുടരാനാണ് ആഗ്രഹം. അതിന് അനുമതിയില്ലെങ്കില്‍ കന്യാസ്ത്രീയായി തുടരാന്‍ മഠത്തിന് പുറത്ത് മറ്റൊരു വീടും അനുബന്ധ സൗകര്യങ്ങളും നല്‍കണം. അല്ലെങ്കില്‍ താന്‍ സഭക്ക് നല്‍കിയ വരുമാനം തിരികെ നല്‍കണമെന്ന് അപ്പീലില്‍ സിസ്റ്റര്‍ ലൂസി ആവശ്യപ്പെടുന്നു.
6. ഡല്‍ഹിയില്‍ വായു മലിനീകരണം ക്രമാതീതമായി കൂടിയ സംഭവത്തില്‍ യു.പി, ഹരിയാന, പഞ്ചാബ്, ഡല്‍ഹി ചീഫ് സെക്രട്ടറിമാരെ സുപ്രീം കോടതി ഇന്ന് വിളിച്ചു വരുത്തും. വയലുകള്‍ കത്തിക്കുന്നത് തടയുന്നത് അടക്കം മലിനീകരണം കുറക്കാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാറുകള്‍ കോടതിയെ അറിയിക്കും. കഴിഞ്ഞ ദിവസങ്ങളിലായി ഡല്‍ഹിയില്‍ കടുത്ത അന്തരീക്ഷ മലിനീകരണം ആണ് രേഖപ്പെടുത്തി ഇരുന്നത്. അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു

maoist kerala,maoist,uapa,court,news,kaumudy news,news today,cpi,cpm,politics,delhi pollution,udf,maharashtra,bjp,

Post a Comment

0 Comments